ദേശീയ വനിത കമീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. രേഖ ശർമയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനത്തിന് കേന്ദ്ര സർക്കാർ ശുപാർ നൽകിയത്. മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ. ബി.ജെ.പിയുടെ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
1990ലെ ദേശീയ വനിത കമീഷൻ നിയമപ്രകാരം മൂന്നുവർഷം/65 വയസ് ആണ് വനിത കമീഷൻ അധ്യക്ഷയുടെ കാലയളവ്. ഇതോടൊപ്പം ദേശീയ വനിത കമീഷൻ അംഗങ്ങളെയും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. ഡോ. അർച്ചന മജുംദാറിനെ വനിത കമീഷൻ അംഗമായി നാമനിർദേശം ചെയ്തു. മൂന്നുവർഷമാണ് കാലാവധി. ആഗസ്റ്റ് ആറിനാണ് രേഖ ശർമയുടെ കാലാവധി അവസാനിച്ചത്.