/kalakaumudi/media/media_files/2025/12/06/vijay-2025-12-06-09-44-21.jpg)
ചെന്നൈ: കോണ്‍ഗ്രസ് നേതാവും ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രവീണ്‍ ചക്രവര്‍ത്തി ടിവികെ നേതാവ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീണ്‍ ചക്രവര്‍ത്തി വിജയ്യെ കണ്ടത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.
ഇതിനിടെ, തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിനു ശേഷം ഒരേ കാറില്‍ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചര്‍ച്ച നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നു. എന്നാല്‍, ഇക്കാര്യങ്ങളെക്കുറിച്ച് ഡിഎംകെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
