/kalakaumudi/media/media_files/2025/09/27/vijay-2025-09-27-11-42-00.jpg)
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് യുടെ സംസ്ഥാന പര്യടനം ഇന്ന് മൂന്നാം ആഴ്ചയിലേക്ക്. രാവിലെ 9 മണിക്ക് നാമക്കലിലും ഉച്ചയ്ക്ക് 12 ന് കരൂരിലും വിജയ് പ്രസംഗിക്കും.
കരൂരിൽ ഇന്നലെ വൈകീട്ട് മാത്രമാണ് പൊലീസ് യോഗത്തിന് അനുമതി നൽകിയത്. ഡിഎംകെ സർക്കാരിനും മുഖ്യമന്ത്രി സ്റ്റാലിനുംഎതിരെ രൂക്ഷ വിമർശനം വിജയ് ആവർത്തിക്കും.
അതേസമയം വിജയ്ക്കെതിരെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഒളിയമ്പെയ്തു. ശനിയാഴ്ച മാത്രം അല്ല താൻ ജനങ്ങളെ കാണുന്നതെന്നും ആഴ്ചയിൽ നാലഞ്ച് ദിവസം ചെന്നൈക്ക് പുറത്താണെന്നും ഉദയനിധി ഒരു യോഗത്തിൽ പ്രസംഗിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
