വിനോദ് കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്കാരം

ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യ ജ്ഞാനപീഠം ജേതാവായി 88കാരനായ വിനോദ് കുമാർ ശുക്ല മാറിയിരിക്കുരകയാണ്. 1999ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു

author-image
Prana
New Update
vinod

vinod Photograph: (google)

ഡൽഹി: പ്രശസ്ത ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ല 2024 ലെ ജ്ഞാനപീഠം പുരസ്കാരം സ്വന്തമാക്കി. കവിത, കഥ, നോവൽ എന്നിവയുള്‍പ്പെടെയുള്ള സാഹിത്യ മേഖലയിലെ ശ്രദ്ധേയ സംഭാവനകളെ പരിഗണിച്ചാണ് പ്രതിഭാ റേയുടെ നേതൃത്വത്തിലുള്ള സമിതി പുരസ്കാരത്തിന് വിനോദ് കുമാർ ശുക്ലയെ തെരഞ്ഞെടുത്തത് .ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യ ജ്ഞാനപീഠം ജേതാവായി 88കാരനായ വിനോദ് കുമാർ ശുക്ല മാറിയിരിക്കുരകയാണ്. 1999ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം. ദീവാർ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കർ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ കൃതികളാണ് അദ്ദേഹത്തിന്റെ എറ്റവും പ്രശസ്തമായ രചനകൾ.ജ്ഞാനപീഠം പുരസ്കാരം 11 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്നതാണ്.

award