തിരഞ്ഞെടുപ്പ് ചട്ടലംഘനം; നടന്‍ അല്ലു അര്‍ജുനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും, ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസം വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ രവി ചന്ദ്ര കിഷോറിനെ കാണാന്‍ അല്ലു അര്‍ജുന്‍ എത്തിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. 

author-image
Athira Kalarikkal
New Update
Allu Arjun

Allu Arjun was campaigning for his friend Ravi Chandra Kishore Reddy

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ നടന്‍ അല്ലു അര്‍ജുനെതിരെ കേസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും, ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസം വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ രവി ചന്ദ്ര കിഷോറിനെ കാണാന്‍ അല്ലു അര്‍ജുന്‍ എത്തിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. 

രവി ചന്ദ്രയുടെ വസതിയില്‍ അല്ലു എത്തിയപ്പോഴാണ് ജനം വീടിന് മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് എംഎല്‍എയ്‌ക്കൊപ്പം അല്ലു വീട്ടിന്റെ ബാല്‍ക്കണിയില്‍ നിന്നും ജനത്തെ അഭിസംബോധന ചെയ്തു. എംഎല്‍എയുടെ കൈ അല്ലു ഉയര്‍ത്തുകയും ചെയ്തു. ആളുകള്‍ കൂടിയത് വലിയ ട്രാഫിക് പ്രശ്‌നമുണ്ടാക്കി. 

അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയതിന് നന്ദ്യാല്‍ പോലീസ് ആണ് കേസെടുത്തത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. നേരത്തെ അല്ലു എംഎല്‍എയ്‌ക്കൊപ്പമുള്ള വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

 

election allu arjun