മാനദണ്ഡങ്ങളില്‍ വീഴ്ച: 39 ഓഹരി ബ്രോക്കര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

രജിസ്‌ട്രേഷന്‍ റദ്ദാക്കിയെങ്കിലും സെബിക്ക് നല്‍കാനുള്ള കുടിശ്ശിക ഫീസും പലിശയും അടക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

author-image
Prana
New Update
sebi
Listen to this article
0.75x1x1.5x
00:00/ 00:00

മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് 39 ഓഹരി ബ്രോക്കര്‍മാരുടെയും ഏഴ് കമ്മോഡിറ്റി ബ്രോക്കര്‍മാരുടെയും രജിസ്‌ട്രേഷന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) റദ്ദാക്കി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയെങ്കിലും സെബിക്ക് നല്‍കാനുള്ള കുടിശ്ശിക ഫീസും പലിശയും അടക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബെസെല്‍ സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍, റിഫ്‌ലക്ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സമ്പൂര്‍ണ പോര്‍ട്ട്‌ഫോളിയോ, വിനീത് സെക്യൂരിറ്റീസ്, ക്വാണ്ടം ഗ്ലോബല്‍ സെക്യൂരിറ്റീസ്, വെല്‍ ഇന്‍ഡ്യ സെക്യൂരിറ്റീസ്, വ്രിസ് സെക്യൂരിറ്റീസ്, ക്രെഡന്‍ഷ്യല്‍ സ്‌റ്റോക്ക് ബ്രോക്കേഴ്‌സ്, ആന്‍യ കമ്മോഡിറ്റീസ്, ആംബര്‍ സൊലൂഷന്‍സ്, എം.എം. ഗോയങ്ക സ്‌റ്റോക്ക് ബ്രോക്കേഴ്‌സ്, ഡെസ്റ്റിനി സെക്യൂരിറ്റീസ്, അര്‍കാഡിയ ബ്രോക്കേഴ്‌സ്, സി.എം. ഗോയങ്ക ബ്രോക്കേഴ്‌സ്, ഡെസ്റ്റിനി സെക്യൂരിറ്റീസ് തുടങ്ങിയവ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ബ്രോക്കര്‍മാരില്‍ ഉള്‍പ്പെടുന്നു. വെല്‍ത് മന്ത്ര, സമ്പൂര്‍ണ കോംട്രേഡ്, ചൈതന്യ കമ്മോഡിറ്റീസ്, ബി.വി.കെ പള്‍സ്, ഇന്‍ഫോനിക് ഇന്ത്യ, ഫിനാന്‍ഷ്യല്‍ ലീഡര്‍ കമ്യൂണിറ്റീസ്, വെല്‍ ഇന്ത്യ കമ്മോഡിറ്റീസ് എന്നിവയാണ് നടപടിക്കിരയായ കമ്മോഡിറ്റി ബ്രോക്കര്‍മാര്‍. 22 ഡെപ്പോസിറ്ററി പങ്കാളികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. നിക്ഷേപകരുടെയും ഓഹരി വിപണിയുടെയും ഇടയില്‍ നില്‍ക്കുന്ന ധനകാര്യ സ്ഥാപനമാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപന്റ്‌സ്.

registration indian stock market sebi violation