സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷിതത്വത്തില്‍ കൂടുതല്‍ ഉറപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തെ സംബന്ധിച്ചിടത്തോളം അതീവഗൗരവമുള്ള വിഷയമാണെന്നും പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിരവധി നിയമങ്ങളുണ്ട്. 2019ല്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചു. ജില്ലാ മോണിറ്ററിങ് സമിതികള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇത്തരം സമിതികള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുന്നുവെന്നും സ്ത്രീ സുരക്ഷ ഉള്‍പ്പെട്ട വിഷയങ്ങളില്‍ പെട്ടെന്നുള്ള വിധിയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജുഡീഷ്യറി ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ചൂണ്ടക്കാട്ടി. കൊല്‍ക്കത്ത കൊലപതകത്തിന്റെയും താനെയിലെ രണ്ട് കിന്റര്‍ഗാര്‍ട്ടന്‍ പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നീതിനിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.