ക്രിസ്മസ് എഐ ലോകം;  വൈറലായി കലാമും രത്തന്‍ റ്റാറ്റയും

ശരിക്കും എഐ സൃഷ്ടിച്ച സമാന്തര ലോകം. ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. മുന്‍പും ഇത്തരത്തിലുള്ള എഐ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

author-image
Athira Kalarikkal
Updated On
New Update
AI VIDEO

ഡോ.എപിജെ അബ്ദുള്‍ കലാമും രത്തന്‍ ടാറ്റയും സംസാരിച്ചിരിക്കുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ എഐ വീഡിയോയില്‍ നിന്ന്

മുംബൈ: ക്രിസ്മസ് പരിപാടിക്കിടെ പരസ്പരം സംസാരിക്കുന്ന ഡോ എ.പി.ജെ അബ്ദുള്‍ കലാമും രത്തന്‍ റ്റാറ്റയും, സാന്താ ക്ലോസായി വേഷമിട്ട ചാര്‍ലി ചാപ്ലീനൊപ്പം സംസാരിച്ചിരിക്കുന്ന മിസ്റ്റര്‍ബിനായ റൊവാന്‍ ആറ്റ്കിന്‍സന്‍, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സ്റ്റീഫന്‍ ഹോക്കിങും മാര്‍ക്ക് സുക്കര്‍ബര്‍ഗും പിന്നെ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും.

ക്രിസ്മസ് ഗാനത്തിനൊപ്പം വന്നുപോകുന്ന ഓരോ ഫ്രെയിമുകളും നമ്മളെ വിസ്മയിപ്പിക്കും. മണ്‍മറഞ്ഞുപോയ പെലെ, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, അംബേദ്കര്‍, ഡയാന രാജകുമാരി തുടങ്ങിയ ലോകപ്രശസ്തര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബില്ലി ഐലിഷും പോലെയുള്ളവര്‍.

ശരിക്കും എഐ സൃഷ്ടിച്ച സമാന്തര ലോകം. ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. മുന്‍പും ഇത്തരത്തിലുള്ള എഐ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത് എല്ലാവരും ഏറ്റെടുക്കാറുമുണ്ട്. എഐ വീഡിയോ തെറ്റായ രീതിയ്ക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കുന്നത് എല്ലാവരും ആസ്വദിക്കാറുണ്ട്. എഐ വീഡിയോ മാത്രമല്ല, എഐ ഉപയോഗിച്ച് മിമിക്രി ചെയ്യുന്ന ഓഡിയോസും വൈറലാകാറുണ്ട്. 

 

 

ai Ratan Tata viral video