/kalakaumudi/media/media_files/2025/04/12/Oe0u78x731prqtIO7WVc.jpg)
മുംബൈ:വിഷുകണിയും സദ്യയുമൊരുക്കി വിഷുവിനെ എതിരേൽക്കാനുള്ള തയാറെടുപ്പിലാണ് മുംബൈ നഗരത്തിലെ മലയാളികളും. ഏറ്റവും കൂടുതൽ മലയാളികളുള്ള മഹാരാഷ്ട്രയിലെ വിഷു ആഘോഷം ഗംഭീരമാണ്.കേരളത്തിൽ എന്നപോലെ നഗരത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കുന്നുണ്ട്. മാട്ടുങ്ക ഗുരുവായൂരപ്പൻ ക്ഷേത്രം, മുലുണ്ട് കൊച്ചു ഗുരുവായൂർ ക്ഷേത്രം, വാഷി വൈകുണ്ഡ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെയും വലിയ തിരക്കാണ് രാവിലെ മുതൽ പ്രതീക്ഷിക്കുന്നത്. കൂടാതെ താനെയിലെ പ്രധാന ക്ഷേത്രങ്ങളായ വർത്തക് അയ്യപ്പ ക്ഷേത്രം, ശ്രീനഗർ അയ്യപ്പ ക്ഷേത്രം, കിസാൻ നഗർ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലും വിഷുക്കണി ഒരുക്കുന്നുണ്ട്.
നഗരത്തിലെ പ്രധാന മലയാളി ഹോട്ടലുകളിൽ വിഷു സദ്യക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
നഗരത്തിലെ പ്രധാന മലയാളി ഹോട്ടലുകളായ ചെമ്പൂരിലുള്ള മണീസ് ഹോട്ടലിൽ വിപുലമായ സദ്യയാണ് ഒരുക്കിയിരിക്കുന്നതെന്ന് അറിയിച്ചു.കൂടാതെ മരോൾ മറോഷി നഗറിലുള്ള കേരള കിച്ചൻ ഹോട്ടലിലും ആദ്യമായി വിഭവ സമൃദ്ധമായ വിഷു സദ്യ ഒരുക്കുന്നുണ്ട്.