/kalakaumudi/media/media_files/2025/04/13/ZAYy0yzsvNWjRn75bQfE.jpg)
മുംബൈ:വിക്രോളി മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ കണിയൊരുക്കാനും വിഷു സദ്യക്കും വേണ്ട സാമഗ്രികൾ അടങ്ങിയ വിഷു കിറ്റ് സമാജം അംഗങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നു.സമാജം ഓഫീസിൽ ഏപ്രിൽ 12 നു രാവിലെ പത്തുമണിക്ക് പ്രസിഡണ്ട് മുരുകൻ പാപ്പനംകോടും സെക്രട്ടറി പി പി ചന്ദ്രനും ചേർന്ന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വിഷു കണിക്ക് വേണ്ട സാമഗ്രികൾ അടങ്ങിയ ഉരുളി വിക്രോളി ശ്രീ അയ്യപ്പക്ഷേത്രം ഭാരവാഹിഎം. ജി. സുധാകരനു കൈമാറീ കൊണ്ട് കണിക്കിറ്റ് വിതരണം ആരംഭിച്ചു. വനിതാ വിഭാഗമാണ് ഇതിനായി മുൻകൈ എടുത്തതെന്നും എല്ലാ മഹിളാ വിഭാഗം അംഗങ്ങളും കിറ്റ് പാക്കിങ്ങിനായി പ്രവർത്തിച്ചതായും വൈസ് പ്രസിഡന്റ് രജനി മേനോൻ ജോയിൻ സെക്രട്ടറി അഞ്ജലിയും അറിയിച്ചു.