/kalakaumudi/media/media_files/2025/04/12/izemxWYvNuggn3mCzTbr.jpg)
താനെ:പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു ഏപ്രിൽ 14ന് വിഷു ദിവസം ബിൽഡിംഗ് നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത് 7.30 മുതൽ 9.30 വരെ വരെയായിരിക്കും വിഷുക്കണി ദർശനം. അസോസിയേഷൻ പ്രസിഡന്റ് എം.ആർ. സുധാകരനും സെക്രട്ടറി പി. കെ. രമേശനും എന്നിവർ ചേർന്ന് എല്ലാം അംഗങ്ങൾക്കും വിഷുക്കൈനീട്ടം നൽകും. മോഹൻ മേനോൻ, ഇടശ്ശേരി രാമചന്ദ്രൻ, ബി. പ്രസാദ്, രവികുമാർ,കെ. എം സുരേഷ്,ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ,ഭരതൻ മേനോൻ, പ്രഭാകരൻ നായർ,പ്രകാശ് നായർ, നാരായണൻകുട്ടി നമ്പ്യാർ, ശശികുമാർ മേനോൻ, ജിനചന്ദ്രൻ, അജിത്കുമാർ വക്കാട്ട്, അമ്പാട്ട് നാരായണൻ, സുരേഷ് വി., കുഞ്ഞുമോൻ ഭാസ്കരൻ, ദാമോദരൻ എന്നിവർ വിഷു ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 97690 22331 98195 46150 92233 68243 96195 40784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.