ബിജെപിക്ക് എട്ടു തവണ വോട്ട് ചെയ്തു; യു.പിയിൽ പതിനാറുകാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാര‍ൻ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകന്റെ മകനാണ് പിടിയിലായത്.

author-image
Anagha Rajeev
New Update
aaaaaaaaaaaaaaaaaaaaaa
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാര‍ൻ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകന്റെ മകനാണ് പിടിയിലായത്. സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്ന് യു.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

രാജൻ സിങ് എന്നയാളാണ് എട്ടു തവണ ബി.ജെ.പിക്ക് വോട്ട് ചെയ്തത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വോട്ടർ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി മുകേഷ് രാജ്പുത്തിനായി എട്ടു തവണ വോട്ടു ചെയ്യുന്ന വി‍ഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.വിഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ് വാദി പാർട്ടിയും രംഗത്ത് വന്നിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറക്കണമുണരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.

BJP