തിരുവള്ളൂര്‍ ട്രെയിന്‍ തീപിടിത്തത്തില്‍ അട്ടിമറി?

തമിഴ്‌നാട് തിരുവള്ളൂരില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികള്‍ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്.

author-image
Biju
New Update
tiruy

തിരുവള്ളൂര്‍: തിരുവള്ളൂരില്‍ ട്രെയിന്‍ അപകടമുണ്ടായതിന് പിന്നില്‍ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്‌സ് ട്രെയിന്‍ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

തമിഴ്‌നാട് തിരുവള്ളൂരില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികള്‍ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനില്‍ നിന്ന് വലിയ രീതിയില്‍ തീയും പുകയും ഉയര്‍ന്നതോടെ 2കിലോമീറ്റര്‍ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. പത്തിലധികം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അപകടത്തില്‍പ്പെട്ട ട്രെയിനിലെ തീ 70 ശതമാനത്തോളം നിയന്ത്രിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ട്രെയിനില്‍ 27,000 ലിറ്റര്‍ ഡീസല്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.മുന്‍കരുതല്‍ നടപടിയായി അപകടസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.