/kalakaumudi/media/media_files/2025/07/04/shipad-2025-07-04-18-25-19.jpg)
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നതില്‍ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിന്റെ അകത്ത് നിന്ന് തീ ഉയര്‍ന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അറിയിക്കുന്നു.
അതേസമയം കപ്പലില്‍ 2500 ടണ്ണോളം എണ്ണയുണ്ടെന്നും വിവരം പുറത്തുവന്നു. കപ്പലുള്ള ഇന്ത്യയുടെ സാമ്പത്തിക സമുദ്ര മേഖലയ്ക്കും പുറത്താണ്. കണ്ടെയ്നറുകളുടെയും ഇതിലുള്ള ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ബലപ്പെട്ടു.
നിലവില്‍ തീ ഉയര്‍ന്നത് കപ്പലിന്റെ അറയ്ക്കുള്ളില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.