/kalakaumudi/media/media_files/2025/04/13/dc2eH9AQCQpVmCYgqbTS.jpg)
മുര്‍ഷിദാബാദ്: കോടതിക്ക് ഒരിക്കലും പ്രതിസന്ധി ഘട്ടങ്ങളില്‍ മൗനിയായി നോക്കിയിരിക്കാന്‍ സാധിക്കില്ല എന്നു ചൂണ്ടിക്കാട്ടി, കല്‍ക്കട്ട ഹൈക്കോടതി വഖഫ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.
മുര്‍ഷിദാബാദില്‍ വഖഫ് പ്രക്ഷോഭത്തില്‍ ഒരുപാട് വണ്ടികളും, പൊലീസ് വാഹനങ്ങളും കത്തിക്കുകയും, പോലീസിനു നേരെ കല്ലേറും,കയ്യേറ്റവും നടന്നു. മാല്‍ഡയില്‍ റോഡുകള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അക്രമികള്‍ തടഞ്ഞിരുന്നു.
എല്ലാവര്‍ക്കും തന്റെ ജീവനു മേല്‍ അവകാശമുണ്ടെന്നും, ഇത്രയും പ്രക്ഷോഭങ്ങള്‍ നടന്നിട്ടും ബംഗാള്‍ സര്‍ക്കാര്‍ വേണ്ട കാര്യങ്ങളൊന്നും ചെയ്യുന്നില്ല എന്നുമുള്ള വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തി. ഗവണ്‍മെന്റ് സമയത്ത് പ്രതികരിച്ചില്ലെങ്കില്‍ അതില്‍ കോടതി ഇടപെടേണ്ടി വരുമെന്നും, മതിയായ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ സായുധസേനയെ വിന്യസിക്കേണഅടി വരില്ലായിരുന്നു എന്നും, കാര്യങ്ങള്‍ ഇത്രയും കടന്നു പോകില്ലായിരുന്നു എന്നും ഹൈക്കോടതി വിമര്‍ശിച്ചു. സായുധ സേനയെ വിന്യസിച്ചത് സംസ്ഥാനത്തെ ജനസംഖ്യടെ സുരക്ഷിതത്ത്വം ഉറപ്പാക്കാനും, ജീവിതം സുഗമമാക്കാനുമാണെന്നും കോടതി ആവര്‍ത്തിച്ചു.
സ്ഥിതിഗതികളെക്കുറിച്ച് സംസ്ഥാനത്തിനോടും, കേന്ദ്രത്തിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലയിൽ കേന്ദ്രസേനയെ കൂടുതല്‍ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കാൻ ജസ്റ്റിസുമാരായ സൗമൻ സെൻ, രാജാ ബസു ചൗധരി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ഏപ്രിൽ 17 ന് കേസിൽ കൂടുതൽ വാദം കേൾക്കും. മുർഷിദാബാദ് ജില്ലയിലെ അക്രമ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാനുള്ള കൽക്കട്ട ഹൈക്കോടതിയുടെ നിർദേശത്തെ ഗവർണർ സിവി ആനന്ദ ബോസ് ശനിയാഴ്ച രാത്രി സ്വാഗതം ചെയ്തു.