ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ സാധിക്കുമെന്നുമാണ് സിഇആര്‍ടി-ഇന്‍ നല്‍കുന്ന മുന്നറിയിപ്പ്. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ മുന്നറിയിപ്പുകള്‍.

author-image
Prana
New Update
google chrome

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക്  മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി ടീം. ബ്രൗസറില്‍ രണ്ട് തകരാറുകള്‍ ഉണ്ടെന്നും ഇതുവഴി ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ സാധിക്കുമെന്നുമാണ് സിഇആര്‍ടി-ഇന്‍ നല്‍കുന്ന മുന്നറിയിപ്പ്. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ മുന്നറിയിപ്പുകള്‍. ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും എന്നാണ് സിഇആര്‍ടി-ഇന്‍ നല്‍കിയ മുന്നറിയിപ്പ്. ഈ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഉടന്‍ പ്രയോഗിക്കാനും ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനും സിഇആര്‍ടി-ഇന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും  ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. അതേസമയം ഗൂഗിള്‍ ക്രോം ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. ഈ അപ്‌ഡേറ്റ് അടുത്ത ഏതാനും ദിവസങ്ങളിലോ ആഴ്ചകളിലോ എല്ലാവര്‍ക്കും ലഭ്യമാകും. വിന്‍ഡോസ്, മാക് എന്നിവയിലെ എക്സ്റ്റെന്‍ഡഡ് സ്റ്റേബിള്‍ പതിപ്പിനായുള്ള മറ്റൊരു അപ്‌ഡേറ്റും ഉടനെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Google Chrome