/kalakaumudi/media/media_files/2025/08/26/judge-2025-08-26-15-47-35.jpg)
ചെന്നൈ: ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചില്‍ നിന്ന് ജഡ്ജിയുടെ പിന്മാറ്റം. പാപ്പരത്ത ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ പിന്മാറുകയായിരുന്നു. ഉയര്‍ന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ശേഷമാണ് പിന്മാറിയത്. അനുകൂല വിധിക്കായി സമ്മര്‍ദ്ദം ചെലുത്തിയെന്നും ജഡ്ജി വെളിപ്പെടുത്തി.
ഫോണ്‍ സന്ദേശം അഭിഭാഷകരെ കാണിക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് ഇടപെടല്‍ നടന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബെഞ്ചിലെ രണ്ടാം അംഗം ജതീന്ദ്രനാഥ് സ്വെയിന്‍ രംഗത്തെത്തി.
അമ്പരപ്പിക്കുന്ന സംഭവം എന്നായിരുന്നു ജതീന്ദ്രനാഥിന്റെ പ്രതികരണം. എന്‍സിഎല്‍എടി ചെയര്‍മാന്‍ തീരുമാനിക്കട്ടെ എന്നും സ്വെയിന്‍ പറഞ്ഞു.