മാലിന്യസംസ്കരണം ;സഞ്ചാരികളിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫീസ് ഈടാക്കാം

മൂന്നാർ പോലുള്ള മലയോരവിനോദ കേന്ദ്രങ്ങളിലും ദ്വീപ് മേഖലകളിലുമെത്തുന്ന സഞ്ചാരികളിൽ നിന്ന് മാലിന്യ സംസ്‌കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പ്രത്യേക ഫീസ് ഈടാക്കാം.

author-image
Devina
New Update
munnari

ന്യൂഡൽഹി: മൂന്നാർ പോലുള്ള മലയോരവിനോദ കേന്ദ്രങ്ങളിലും ദ്വീപ് മേഖലകളിലുമെത്തുന്ന സഞ്ചാരികളിൽ നിന്ന് മാലിന്യ സംസ്‌കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പ്രത്യേക ഫീസ് ഈടാക്കാം.

രാജ്യത്തെ ഖരമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാനായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഖരമാലിന്യ സംസ്‌കരണചട്ടം 2026 ൽ ആണ് പുതിയ നിർദ്ദേശമുള്ളത്.

2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾക്ക് പകരമായാണ് കൂടുതൽ കർശനമായ വ്യവസ്ഥകളോടെ പുതിയ ചട്ടങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്നത്.  ഏപ്രിൽ 1 ന് പ്രാബല്യത്തിൽ വരും.