വയനാട് ഉരുൾപൊട്ടൽ: യു.പി സർക്കാർ പത്ത് കോടി രൂപ നൽകും

പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായധനമായി സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

author-image
Vishnupriya
New Update
j

വയനാട്: വയനാട് ഉരുള്പൊട്ടൽ ദുരന്തത്തിൽ ജില്ലയിലെ പുനരധിവാസത്തിന് യു.പി സർക്കാർ പത്ത് കോടി രൂപ നൽകും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായധനമായി സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.

ജില്ലയിലെ പുനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് യു.പി സർക്കാരിന്റെ തീരുമാനം.

Wayanad landslide Uttar pradesh