പീഡനക്കേസുകളില്‍ കര്‍ശന ശിക്ഷ ഉറപ്പുവരുത്താനുള്ള നിയമം വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

ബലാത്സംഗക്കേസുകളില്‍ കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്ന ആവശ്യമാണ് കത്തില്‍ പറയുന്നത്. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നും  മമത കത്തില്‍ പറയുന്നു.

author-image
Prana
New Update
mamta
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത ആര്‍ജി കാര്‍ കോളജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബലാത്സംഗക്കേസുകളില്‍ കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്ന ആവശ്യമാണ് കത്തില്‍ പറയുന്നത്.

രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നും  മമത കത്തില്‍ പറയുന്നു. കേന്ദ്രം ഇക്കാര്യത്തില്‍ പൊതുവായ നടപടി സ്വീകരിക്കണം.

സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂര കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ തന്നെ15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം രാജ്യത്ത് നടപ്പാക്കേണ്ടതെന്നും മമത കത്തില്‍ സൂചിപ്പിച്ചു.

കഴിഞ്ഞയാഴ്ച ഇരയ്ക്ക് നീതി ലഭിക്കണമെന്നും പോലീസിലെ സിവിക് വളണ്ടിയറായ പ്രതിയെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട്  മുഖ്യമന്ത്രി കൊല്‍ക്കത്തയില്‍ വന്‍ റാലി നടത്തിയിരുന്നു.

രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ടെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ എത്രയും വേഗത്തില്‍ ശിക്ഷ വിധിക്കുന്ന സാഹചര്യം ഉണ്ടാവുന്ന രീതിയിലേക്ക് രാജ്യം മാറണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.

 

modi mamta banerjee Kolkata doctor murder