/kalakaumudi/media/media_files/2025/03/28/CAGXEEuFmY4M6go1fTzx.jpg)
മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ ഈദ് സമ്മാനമായി ഇന്ത്യയിലെ 32 ലക്ഷം പാവപെട്ട മുസ്ലീം കുടുംബങ്ങൾക്ക് 'സൗഗത്-ഇ-മോദി' എന്ന ഭക്ഷണ കിറ്റ് നൽകിയിരുന്നു.എന്നാൽ ഇതിനെതിരെയുള്ള ഉദ്ധവ് താക്ക റേയുടെ വിമർശനങ്ങൾക്ക് മറുപടിയായാണ് ബവൻകുലേ യുടെ പ്രതികരണം വന്നത്.ഇന്ത്യയിലെ സാമുദായിക ഐക്യത്തിനായുള്ള തന്റെ പാർട്ടിയുടെ പ്രതിബദ്ധത ചന്ദ്രശേഖർ ബവൻകുലെ ഊന്നിപ്പറഞ്ഞു. “ബിജെപി മുസ്ലീങ്ങൾക്ക് എതിരല്ല. ഇന്ത്യയിൽ താമസിക്കുമ്പോൾ റാലികളിൽ പാകിസ്ഥാൻ പതാകകൾ പിടിക്കുന്നവർക്കെതിരെയാണ് ഞങ്ങളുടെ എതിർപ്പ്. പാകിസ്ഥാന്റെ ക്രിക്കറ്റ് വിജയങ്ങൾക്ക് ശേഷം ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നവരെ ഞങ്ങൾ എതിർക്കുന്നു.എന്നാൽ എല്ലാ മുസ്ലീങ്ങളെയും ഞങ്ങൾ എതിർക്കുന്നു എന്നല്ല ഇതിനർത്ഥം. മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തിന്റെ ബന്ധം പങ്കിടുന്നു, എല്ലാവരെയും ഒരുമിച്ച് നിർത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു.” അദ്ദേഹംപറഞ്ഞു. ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെയുടെ ബിജെപിയെ വിമർശിച്ചതിനുള്ള നേരിട്ടുള്ള മറുപടിയായിരുന്നു ബവൻകുലെയുടെ പരാമർശങ്ങൾ. എല്ലാ സമുദായങ്ങളിലുമുള്ള സാമുദായിക ഐക്യത്തിനും സമാധാനത്തിനും ബിജെപി പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരത്തെ, 'സൗഗത്-ഇ-മോദി' ഭക്ഷണ കിറ്റിനെതിരെ താക്കറെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. അതിനെ 'സൗഗത്-ഇ-മോദി' (മോദിയുടെ സമ്മാനം) എന്നല്ല, 'സൗഗത്-ഇ-സത്ത' (അധികാര സമ്മാനം) എന്നാണ് വിശേഷിപ്പിച്ചത്. അധികാരം നിലനിർത്താനുള്ള പാർട്ടിയുടെ തീവ്ര ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം വിമർശിച്ചു, രാഷ്ട്രീയ അവസരവാദത്തിന്റെ "ലജ്ജാകരമായ ഉദാഹരണം" എന്നും ഉദ്ധവ് താക്കറേ വിശേഷിപ്പിച്ചിരുന്നു.