തിരുപ്രം കുണ്ട്രത്ത് ദീപം തെളിയിക്കാനുള്ള അവസരം ഉടൻ ലഭിക്കും ;ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ

തിരുപ്രം കുണ്ട്രത്തു ദീപം തെളിക്കാനുള്ള അവസരം ഉടൻ ലഭിക്കുമെന്നു കേസ് പരിഗണിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ പറഞ്ഞു. 

author-image
Devina
New Update
judge

ചെന്നൈ:  തിരുപ്രം കുണ്ട്രത്തു ദീപം തെളിക്കാനുള്ള അവസരം ഉടൻ ലഭിക്കുമെന്നു കേസ് പരിഗണിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ പറഞ്ഞു. 


ദീപം തെളിക്കാൻ ഒരുക്കം നടത്തിയപ്പോൾ സന്തോഷം തോന്നി.

 തർക്കത്തെ തുടർന്ന് അതു നടക്കാതിരുന്നതിൽ നിരാശയുണ്ട്. ദീർഘകാലമായുള്ള പാരമ്പര്യം പുന:സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദീപം കൊളുത്താൻ നേരത്തെ ജസ്റ്റിസ്‌സ്വാമിനാഥൻ അനുമതി നൽകിയെങ്കിലും ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പിലാക്കിയില്ല.

 ഇതിനെതിരായ കോടിയലക്ഷ്യകേസ് ജസ്റ്റിസ് സ്വാമിനാഥൻ തന്നെ പരിഗണിക്കാനിരിക്കെയാണ് പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം പരസ്യപ്രതികരണം നടത്തിയിരിക്കുന്നത്.

ദീപം തെളിക്കാനുള്ള ഉത്തരവ് നൽകിയതിന് ഇന്ത്യ മുന്നണി എംപിമാർ ജഡ്ജിക്കെതിരെ ഇംപീച്‌മെന്റ് നോട്ടീസ് നൽകിയിട്ടുമുണ്ട്.