ന്യൂഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും.കശ്മീരിന്റെ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിനായി പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.മൂന്ന് പതിറ്റാണ്ടുകളായി നിര്‍മ്മാണത്തിലിരിക്കുന്ന 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈനിന്റെ ഉദ്ഘാടനമാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ കമാനമായ ചെനാബ് റെയില്‍ പാലവും അഞ്ജി ഖാദ് പാലത്തിന് മുകളിലുള്ള ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്റ്റേഡ് റെയില്‍ പാലവും ഉദ്ഘാടനവും ഇന്നാണ് നടക്കുക. ഹിമാലയന്‍ മേഖലയുടെ അങ്ങേയറ്റത്തെ ഭൂമിശാസ്ത്രവും അസ്ഥിരമായ സാഹചര്യങ്ങളും കാരണം വളരെക്കാലമായി പൂര്‍ത്തീകരിക്കപ്പെടാതെ കിടക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്.ബാരാമുള്ളയ്ക്കും കത്രയ്ക്കും ഇടയിലുള്ള രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ജൂണ്‍ 7 ന് സര്‍വീസുകള്‍ ആരംഭിക്കും, ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസ് നടത്തും.
പഹല്‍ഗാം ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷം, പ്രധാനമന്ത്രി മോദി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും
മൂന്ന് പതിറ്റാണ്ടുകളായി നിര്‍മ്മാണത്തിലിരിക്കുന്ന 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈനിന്റെ ഉദ്ഘാടനമാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
New Update