/kalakaumudi/media/media_files/2025/05/21/e6DBTDl8fmFjqCRUMCV1.jpg)
താനെ:താനെയിൽ വിമ ഇംഗ്ലീഷ് സ്കൂളിന് ഇത്തവണയും നൂറ് മേനി തിളക്കം. ഈ വർഷത്തെ മഹാരാഷ്ട്ര എസ്. എസ്. സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നേതൃത്വം നൽകുന്ന താനെയിലെ വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷന്റെ (Wema)ആഭിമുഖ്യ ത്തിലുള്ള വിമ സ്കൂളിൽ പരീക്ഷ എഴുതിയ 32വിദ്യാർത്ഥികളും വിജയം കൈവരിച്ചു.
പതിനേഴു ഡിസ്റ്റിൻ ഷനും, പതിനഞ്ചു ഫസ്റ്റ് ക്ലാസുംസ്കൂൾ നേടി, സ്കൂളിന്റെ ഈ വർഷത്തെ ടോപ്പർ മിസ്സ് കുമാവത്ത് നതാഷാ കമലേഷ് 92.80%,ഒന്നാം സ്ഥാനവും മാസ്റ്റർ.വി. വെസാക്കി മുത്തു-90.00%രണ്ടാം സ്ഥാനവും വെലാന്തപെരുമാൾ, മിസ്സ് ലസെറ്റി ഹരിക മാർക്കണ്ടറാവ്-87.60%മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർച്ചയായി പതിനാലാമത്തെ പ്രാവശ്യമാണ് സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നത് അതിൽ അഭിമാനിക്കുന്നതായും തുടർന്നും വിജയം കൈവരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനറൽ സെക്രട്ടറി പ്രമീള സുരേന്ദ്രൻ അറിയിച്ചു.അദ്ധ്യാപകരുടെയും, വിദ്യാർത്ഥി കളുടെയും, രക്ഷിതാക്കളുടെയും, മാനേജ്‍മെന്റിന്റെയുംകൂട്ടായ പരിശ്രമമാണ് ഇക്കുറിയും മികച്ച വിജയം നേടാൻ പ്രാപ്തരാക്കിയതെന്നും സെക്രട്ടറി അറിയിച്ചു പ്രസിഡന്റ് എമിറേറ്റ്സ്-ശ്രീമാൻ- കുഞ്ഞിരാമൻ, പ്രസിഡന്റ് ശ്രീമാൻ-ജയന്ത് നായർ, വൈസ് പ്രസിഡന്റ്-ശ്രീമാൻഹരികുമാർ നായർ, ജനറൽ സെക്രട്ടറി-ശ്രീമതി പ്രമീള സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാർ ശ്രീമാൻ കെ.പവിത്രൻ, ശ്രീമാൻ നാരായണൻ നന്ദാലൻ, ഖജാൻജി -ശ്രീമാൻ കെ. ബി. ഹരിദാസ്, ജോയിന്റ് ഖജാൻജി -ശ്രീമാൻ കെ. ആർ. ഭാസ്കരൻ,ചെയർപേ ഴ്സൻ -ശ്രീമതിമണി നായർ, കൺവീനർ -ശ്രീമാൻകെ.പി. സുരേന്ദ്രൻ, ലൈബ്രെറിയൻ-ശ്രീമാൻ എൻ. സി. വിനോദ് കമ്മറ്റി അംഗങ്ങളായ ബാലൻ. എം, മുരളീധരൻവി. വി, പ്രകാശൻ പി. പി, രാമകൃഷ്ണൻ ന മ്പ്യാർ എ. വി, സിബി.പി., സതീശൻ. എ. എസ്, സുശീന്ദ്രൻ. കെ. മേനോൻ, തോമസ് ദേവസ്യ നിരപ്പേൽ, അഡ്വ:വിജയതിലകൻ, വിനോദ് രമേശൻ, എന്നിവരാണ് വെമ യുടെ ഭരണ സമിതി അംഗങ്ങൾ. ഹർഷിത. ആർ. അമീനാണ് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക.