/kalakaumudi/media/media_files/2025/04/19/0HAAoRJaTeCrdpPQ0aoF.jpg)
മുംബൈ:ശിവസേന യുബിടി നേതാവ് ആദിത്യ താക്കറെ മഹായുതി സർക്കാറിനെതിരെ രൂക്ഷ വിമർശന വുമായി രംഗത്ത്. സർക്കാർ കാലാവസ്ഥാ വ്യതിയാനത്തെ തീർത്തും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയം മഹാരാഷ്ട്ര സർക്കാർ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും 'കാടുകളെയും പരിസ്ഥിതിയെയും നശിപ്പിക്കുന്നു' എന്നും ജൂനിയർ താക്കറേ ആരോപിച്ചു. 'ഞങ്ങൾ പ്രതിപക്ഷം വികസനത്തിന് എതിരല്ല,മറിച്ച് പ്രകൃതിയെ നശിപ്പിക്കുന്നവർ ക്കെതിരെയാണെന്നും ഇനിയും ഇത്തരക്കാർക്ക് എതിരെ ശബ്ദം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഇക്കാരണത്താൽ ഞങ്ങളെ വികസന വിരോധികളായി മുദ്ര കുത്തുക യാണെന്നും' അദ്ദേഹം പറഞ്ഞു ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റുന്നതിലേക്ക് നയിക്കുന്ന പദ്ധതികൾക്ക് അനുമതി നൽകാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഒരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാൽഘറിലെ ഗാർഗൈ അണക്കെട്ട് പദ്ധതിക്ക് അംഗീകാരം നൽകുന്നത് മൂലം ഏകദേശം അഞ്ച് ലക്ഷത്തോളം മരങ്ങൾ വെട്ടിമാറ്റുന്നതിന് കാരണമാകുമെന്നും താക്കറെ പറഞ്ഞു.