ന്യൂഡല്‍ഹി: സിഎംആര്‍എല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.കേസ് വീണ്ടു വാദം കേള്‍ക്കാന്‍ ജൂലൈയിലേക്ക് മാറ്റി.അതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സിഎംആര്‍എല്‍ ആവശ്യം തള്ളി.ഇതോടെ എസ്എഫ്‌ഐഒ ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാം.
സിഎംആര്‍എല്‍ ,എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹരജികളാണ് തള്ളിയത്.
ജസ്റ്റിസ് കെ.ബാബുവാണ് ഹരജി പരിഗണിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹരജിയില്‍ വാദം നടക്കുന്നതിനിടെ ഹരജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു.