/kalakaumudi/media/media_files/2025/12/24/assam-3-2025-12-24-06-58-41.jpg)
ദിസ്പൂര്‍: അസമില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ വൈകുന്നേരത്തോടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. 58 പൊലീസുകാര്‍ക്ക് പരിക്കേറ്റു. കര്‍ബി ആംഗ്ലോങ്, വെസ്റ്റ് കര്‍ബി ആംഗ്ലോങ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിച്ഛേദിച്ചു.
ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാളി, ബീഹാര്‍ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ എത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
