കൂടുതല്‍ തട്ടിപ്പ് നടക്കുന്ന പ്ലാറ്റ്‌ഫോമായി വാട്ട്സ്ആപ്പ്

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്ന സൈബര്‍ തട്ടിപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്താണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

author-image
Prana
New Update
whatsapp

ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി വാട്ട്സ്ആപ്പ്. തൊട്ടുപിന്നില്‍ ടെലഗ്രാമും ഇന്‍സ്റ്റഗ്രാമും ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്ന സൈബര്‍ തട്ടിപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്താണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലായി വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളാണ് ലഭിച്ചത്. ടെലഗ്രാമിലൂടെയുള്ള തട്ടിപ്പുകളെ കുറിച്ച് 22,680 പരാതികളും, ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 19,800 പരാതികളും രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2023-24ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് സൈബര്‍ തട്ടിപ്പുകാര്‍ കുറ്റകൃത്യങ്ങള്‍ക്കായി കൂടുതല്‍ കൂട്ടുപിടിക്കുന്നത് ഗൂഗിള്‍ സേവന പ്ലാറ്റ്ഫോമുകളെയാണ്. തൊഴിലില്ലാത്ത യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, നിര്‍ധനരായ ആളുകള്‍ എന്നിവരെയാണ് സൈബര്‍ തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

telegram social media fraudulent whatsapp