റീല്‍ ചിത്രീകരിക്കുന്നതിനിടെ ബാലന്‍  കുരുക്ക് മുറുകി മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ പതിനൊന്നുകാരന്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരണ്‍ ആണ് മരണപ്പെട്ടത്.

author-image
Prana
New Update
death us
Listen to this article
0.75x1x1.5x
00:00/ 00:00

റീല്‍ ചിത്രീകരിക്കുന്നതിനിടെ പതിനൊന്നുകാരന്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചു. പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരണ്‍ ആണ് മരണപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കരണും സുഹൃത്തുക്കളും മരത്തിന് ചുറ്റും നിന്ന് കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് പ്രാങ്ക് റീലെടുക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. കുട്ടി കഴുത്തില്‍ കയര്‍ കെട്ടുകയും മറ്റ് കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമാണ്. കഴുത്തില്‍ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം. കുട്ടി നിശ്ചലനായതോടെ സുഹൃത്തുക്കള്‍ കുടുംബത്തെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.

Reels instagram reels accident death