കോണ്‍ഗ്രസിന് പണികൊടുത്ത് വീണ്ടും ബിജെപിയിലേക്ക്, ആരാണ് അരവിന്ദര്‍ ലൗലി?

തെരഞ്ഞെടുപ്പ് കാലത്ത് നിര്‍ണായകമായ ഈ നീക്കം നടത്തിയ ലൗലി നേരത്തെയും ബിജെപിയിലേക്ക് ചേക്കേറിയ ചരിത്രമുണ്ട്. ഡല്‍ഹി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന ഖ്യാതിയോടെ 1998ല്‍ സഭയിലെത്തി

author-image
Sruthi
New Update
Arvinder Lovely, Who Quit As Delhi Congress Chief Twice, Rejoins BJP

who is arvind singh lovely

Listen to this article
0.75x 1x 1.5x
00:00 / 00:00കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ മുന്നണിയെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അരവിന്ദര്‍ സിങ് ലൗലി രാജിവച്ചത്. പിന്നാലെ ഇന്ന് അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തിരിക്കുകയാണ്. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പില്‍ ഒത്തൊരുമിച്ച് പോവുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിന് തിരിച്ചടി ലഭിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് നിര്‍ണായകമായ ഈ നീക്കം നടത്തിയ ലൗലി നേരത്തെയും ബിജെപിയിലേക്ക് ചേക്കേറിയ ചരിത്രമുണ്ട്. അറിയാം ലൗലിയുടെ രാഷ്ട്രീയ ചരിത്രം.

ഡല്‍ഹി രാഷ്ട്രീയത്തിലെ പ്രമുഖനായ യുവനേതാവാണ് അരവിന്ദര്‍ സിംഗ് ലൗലി. ഡല്‍ഹി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന ഖ്യാതിയോടെ 1998ല്‍ സഭയിലെത്തി. ഗാന്ധി നഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു കന്നി പ്രവേശം. 2015 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു.നഗരവികസനം റവന്യൂ, വിദ്യാഭ്യാസം, ഗതാഗത മന്ത്രിയായും സേവനം അനുഷ്ഠിച്ചു.ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പാര്‍ലമെന്റിലെത്തിയില്ല.

ഡല്‍ഹി സ്വദേശിയായ അരവിന്ദര്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ അദ്ദേഹം വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.1990ല്‍ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് 1992 മുതല്‍ 1996 വരെ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായി.കോണ്‍ഗ്രസുമായി ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട ബന്ധം 2017ല്‍ അവസാനിപ്പിച്ചു. ആ വര്‍ഷം ഏപ്രിലില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രത്യയശാസ്ത്രപരമായ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങി.2023 ഓഗസ്റ്റിലാണ് അരവിന്ദര്‍ സിംഗ് ലൗലിയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്.s arvind singh lovely

who is arvind singh lovely

 

arvind singh