ഇന്ത്യയിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്നത് ആരാണ്: രാജ്യസഭയില്‍ എ എ റഹിം എംപിയുടേതാണ് ചോദ്യം.ഇന്ത്യന്‍ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ത്രീമെന്‍ ആര്‍മിയാണെന്ന് റഹിം പറഞ്ഞു. ഭാരതീയ വായുയാന്‍ വിധേയകിന്മേലുള്ള ചര്‍ച്ചയിലാണ് എഎ റഹീം എംപിയുടെ പ്രതികരണം.
ബില്ലിന്റെ പേര് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ സങ്കുചിത രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്.'ഒരു രാഷ്ട്രം ഒരു ഭാഷ ഒരു സംസ്‌കാരം'എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. ടാറ്റയും അദാനിയും ഇന്‍ഡിഗോയും അടങ്ങുന്ന '3 മെന്‍ ആര്‍മിയാണ് ' അത് നിയന്ത്രിക്കുന്നത്.രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ എയര്‍പോര്‍ട്ടുകളും ഇന്ന് അദാനിയുടെ കയ്യിലാണ്. വ്യോമഗതാഗതം ടാറ്റയുടെയും ഇന്‍ഡിഗോയുടെയുടെയും അധീനതയിലുമാണ്.
രാജ്യത്ത് എയര്‍പോര്‍ട്ടുകളുടെ എണ്ണം കൂടുന്നുണ്ടെന്ന് മന്ത്രി പറയുന്നു. എന്നാല്‍, അതിനേക്കാള്‍ വേഗത്തില്‍ വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കുന്നു.ഇത് ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു.സ്വകാര്യ കമ്പനികള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ നിരക്ക് നിശ്ചയിക്കുമ്പോള്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി നില്‍ക്കുന്നു.ടാറ്റയും ഇന്‍ഡിഗോയും പുതിയ വിമാനങ്ങള്‍ വാങ്ങിയതും പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തതുമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. അവര്‍ അവരുടെ പണത്തിന് വിമാനങ്ങള്‍ വാങ്ങിയത് എങ്ങനെ സര്‍ക്കാരിന്റെ നേട്ടമാവും?കോര്‍പ്പറേറ്റ് ബോര്‍ഡ് റൂമില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മന്ത്രി സഭയില്‍ വന്ന് പറയുകയാണ് മന്ത്രിയെന്നും റഹിം പറഞ്ഞു.ഒടുവില്‍ ചെയര്‍ ഇടപെട്ട് റഹീമിന്റെ മൈക്ക് ഓഫ് ചെയ്തു.