/kalakaumudi/media/media_files/2025/11/20/nitish-4-2025-11-20-12-29-29.jpg)
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്‌നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ച്ചയായ അഞ്ചാം തവണയാണ് നിതീഷ്‌കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രി ആയിരുന്നു. ധന വകുപ്പ് അടക്കം കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി ഏറെ ബന്ധം സൂക്ഷിക്കുന്ന ആളാണ് സമ്രാട്ട് ചൗധരി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
