''ഒരു തമിഴൻ ഇന്ത്യ ഭരിക്കുന്ന ദിവസം എന്തുകൊണ്ട് വന്നുകൂടാ?'' : കമൽ ഹാസൻ

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രം ജൂലൈയിൽ തീയറ്ററുകളിൽ എത്തുമെന്നാണ് സൂചന.

author-image
Greeshma Rakesh
Updated On
New Update
kamal hassan

Kamal Haasan at the Indian 2 audio launch

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഒരു തമിഴൻ ഇന്ത്യ ഭരിക്കുന്ന കാലം വരുമെന്ന് നടൻ കമൽഹാസൻ. ശാന്തമായി ഇരിക്കേണ്ടിടത്ത് ശാന്തമാകാനും ആവശ്യമുള്ളപ്പോൾ പ്രതികരിക്കാനും തമിഴന് അറിയാം. ഇന്ത്യയെ വിഭജിക്കാൻ ഇവിടെ ഉള്ളവർക്ക് കഴിയില്ലെന്നും താരം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2-ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ.

“ഞാനൊരു തമിഴനും ഇന്ത്യക്കാരനുമാണ്. അത് എന്റെയും നിങ്ങളുടെയും ഐഡൻ്റിറ്റിയാണ്. വിഭജിച്ച് ഭരിക്കുക എന്നത് ഒരു ബ്രിട്ടീഷ് ആശയമാണ്. അവർക്ക് തിരികെ പോകാൻ ഒരു നാടുള്ളതിനാൽ അന്ന് ആ തന്ത്രം ഫലിച്ചു. എന്നാൽ ഇന്നത് പ്രവർത്തിക്കില്ല. ഇന്ത്യയിൽ നിന്നുകൊണ്ട് ഈ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ എവിടെ പോകും?”

“എല്ലാ നാടും നഗരവും നിങ്ങളുടേതാണ്. എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ്. നമ്മുടെ സംസ്ഥാനത്ത് വന്നവരെ നമ്മൾ സംരക്ഷിക്കണം. ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് വന്നുകൂടാ? ഇത് എന്റെ രാജ്യമാണ്, ഇവിടത്തെ ഐക്യം നമ്മൾ സംരക്ഷിക്കണം” – കമൽഹാസൻ പറഞ്ഞു.ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രം ജൂലൈയിൽ തീയറ്ററുകളിൽ എത്തുമെന്നാണ് സൂചന.

 

india Tamil Nadu Kamal Haasan Tamilan India 2