/kalakaumudi/media/media_files/2025/08/11/bandi-2025-08-11-13-55-52.jpg)
ബന്ദിപ്പൂര്‍: വനമേഖലയോട് ചേര്‍ന്ന് വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണം. റോഡില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഓടുന്നതിനെ താഴെ വീണതോടെ കാട്ടാന ഇയാളെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ഇയാള്‍ മലയാളിയാണെന്ന് സംശയമുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ബന്ദിപൂര്‍ വനത്തിലാണ് സംഭവം. നിരവധി യാത്രക്കാര്‍ പോകുന്ന റോഡില്‍ കാട്ടാന നില്‍ക്കുകയായിരുന്നു. ഇതിനിടെ യുവാവ് കാട്ടാനയുടെ എതിര്‍വശത്ത് നിന്നുകൊണ്ട് ദൃശ്യം പകര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ ആന ഇയാളെ ലക്ഷ്യമിട്ട് എത്തി. ചിന്നംവിളിച്ചുകൊണ്ട് തുമ്പിക്കൈ പൊക്കി ആക്രമിക്കാന്‍ നോക്കി. ചെടികള്‍ക്കിടയിലൂടെ ഓടിയ യുവാവ് റോഡിലേക്ക് കയറിയപ്പോഴേക്കും തെന്നിവീണു. ഈ സമയംകൊണ്ട് ആന പിന്നിലെത്തുകയും നടുഭാഗത്ത് ചവിട്ടുകയും ചെയ്തു.