ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു

author-image
Biju
New Update
guda

ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട് ഷൊര്‍ണൂരില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാര്‍ത്ത കുടുംബമാണ്. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീലഗിരിയെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

wild elephant attack