മുഖ്യമന്ത്രി വൈകുന്നത് ഡല്‍ഹി ജനത സഹിക്കേണ്ട കാര്യമില്ല: എഎപി

തിരഞ്ഞെടുപ്പിന് ശേഷവും എഎപി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ സജീവമായി ജനങ്ങള്‍ക്കിടയിലുണ്ട്. പഞ്ചാബില്‍ നിന്നുള്ള എംഎല്‍എമാരുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.

author-image
Biju
New Update
sdg

Priyanka Kakkar

ന്യൂഡല്‍ഹി: ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണു ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ഡല്‍ഹിയിലെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ വൈകുകയാണെന്നും എഎപി മുഖ്യ വക്താവ് പ്രിയങ്ക കാക്കര്‍ പറഞ്ഞു.

വൈദ്യുതി തടസ്സം കാരണം ഒട്ടുമിക്ക മേഖലയിലും ജനങ്ങള്‍ ദുരിതത്തിലാണ്. ബിജെപിയുടെ ആഭ്യന്തര കലഹങ്ങളുടെ പേരില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിന് ശേഷവും എഎപി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ സജീവമായി ജനങ്ങള്‍ക്കിടയിലുണ്ട്. പഞ്ചാബില്‍ നിന്നുള്ള എംഎല്‍എമാരുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവര്‍ത്തനങ്ങളിലെ പോരായ്മ വിലയിരുത്തി കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടു നീങ്ങാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

bjp alliance AAP Party AAM AADMI PARTY (AAP) BHARATIYA JANATA PARTY (BJP) aap candidate BJP delhi aap