പാർലിമെന്റിൽ അസം ജനതയുടെ സൈനികനായി പോരാടും; രാഹുൽ

അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭൂപൻ ബോറയും മറ്റു മുതിർന്ന സംസ്ഥാന, ജില്ലാ പാർട്ടി നേതാക്കളും ചേർന്നാണ് കുംഭീർഗ്രാം വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ സ്വീകരിച്ചത്. നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി

author-image
Prana
New Update
rahul gandhi to visit manipur
Listen to this article
0.75x 1x 1.5x
00:00 / 00:00

പാർലിമെന്റിൽ അസം ജനതയുടെ സൈനികനായി പോരാടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അസമിലെ അവസ്ഥയ്ക്കു പരിഹാരമായി ഹ്രസ്വകാല പദ്ധതികൾ, മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രളയ നിയന്ത്രണത്തിനായുള്ള ദീർഘകാല പദ്ധതികൾ എന്നിവ നടപ്പിലാക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതായി രാഹുൽ പറഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളിലെ സന്ദർശനത്തിനു ശേഷമാണു രാഹുൽ എക്സിൽ പ്രതികരിച്ചത്. പ്രളയരഹിത അസം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇരട്ട എൻജിനുള്ള ബിജെപി സർക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയാണു ദുരിതബാധിതരുടെ എണ്ണം തെളിയിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭൂപൻ ബോറയും മറ്റു മുതിർന്ന സംസ്ഥാന, ജില്ലാ പാർട്ടി നേതാക്കളും ചേർന്നാണ് കുംഭീർഗ്രാം വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ സ്വീകരിച്ചത്. നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അസമിലെ ബിജെപി സർക്കാർ ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായി 10,785 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചതു വെറും 250 കോടി രൂപയാണെന്നു ഭൂപൻ ബോറ പറഞ്ഞു.

rahul