ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ശരദ് പവാര്‍

വീണ്ടും രാജ്യസഭയിലേക്കു പോകണോ എന്ന കാര്യത്തില്‍ അതിനുശേഷം തീരുമാനമെടുക്കും. എന്തായാലും ലോക്്‌സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും താന്‍ മത്സരിക്കില്ല

author-image
Prana
New Update
Sharadh pawar

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് മഹാരാഷ്ട്രയിലെ ബരാമതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേ പവാര്‍ പറഞ്ഞു.
'പുതിയ തലമുറക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മുമ്പോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. രാജ്യസഭയില്‍ ഒന്നര വര്‍ഷത്തെ കാലാവധി ബാക്കിയുണ്ട്. വീണ്ടും രാജ്യസഭയിലേക്കു പോകണോ എന്ന കാര്യത്തില്‍ അതിനുശേഷം തീരുമാനമെടുക്കും. എന്തായാലും ലോക്്‌സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും താന്‍ മത്സരിക്കില്ല' -ശരദ് പവാര്‍ വ്യക്തമാക്കി.
'ഞാന്‍ പതിനാല് തവണ മത്സരിച്ചു. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തിരഞ്ഞെടുത്തു. ഇനി ഇത് നിര്‍ത്താമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ക്കു വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കും.' പവാര്‍ കൂട്ടിച്ചേര്‍ത്തു.

 

ncp maharashtra election sharad pawar