ചൈനീസ് വ്യവസായ നിക്ഷേപങ്ങളിലെ നിയന്ത്രണം പുന:പരിശോധിക്കും;പീയുഷ് ഗോയൽ

ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം പുന:പരിശോധിക്കുന്നതിന് സർക്കാർ സന്നദ്ധമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ.

author-image
Devina
New Update
push

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം പുന:പരിശോധിക്കുന്നതിന് സർക്കാർ സന്നദ്ധമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ.

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനമേഖലയുടെ വിപുലീകരണത്തിനും ആഗോള വിതരണശൃംഖലയിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ വ്യവസായ മേഖലയുമായി ചർച്ചകൾ നടന്നുവരുകയാണ്.

 ചൈനയിൽ നിന്ന് കൂടുതൽ സാങ്കേതികവിദ്യകളും നിക്ഷേപവും എത്തിക്കാനാണ് ശ്രമം. പുതിയ അവസരമാണ് ഇതു തുറന്നിടുന്നതെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.

അവസരങ്ങൾ ദുരുപയോഗം ചെയ്ത് ഇന്ത്യൻ കമ്പനികളെ ഏറ്റെടുക്കുന്നതു തടയാൻ ലക്ഷ്യമിട്ടാണ് കോവിഡ് കാലത്ത് അയൽരാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നത്.

പുതിയ സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾക്കുള്ള അനുമതിയുടെ വേഗം കൂട്ടുന്നതിനും വിതരണശൃംഖല ശക്തി പ്പെടുത്തുന്നതിനും പ്രഥമ പരിഗണന നൽകുന്നതായി അദ്ദേഹം അറിയിച്ചു.

 അമേരിക്കയിൽ തീരുവ സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നശേഷമാകും ഇനി വ്യാപാരക്കരാറിനെക്കുറിച്ച് ചർച്ചകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു.

ട്രംപ് കൊണ്ടുവന്ന അധിക തീരുവകൾ യു.എസ് സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ ചർച്ചകൾ നിർത്തിവെച്ചിട്ടുള്ളത്.

സുപ്രീം കോടതി വിധിക്കുപിന്നാലെ ട്രംപ് പത്തുശതമാനം ആഗോള തീരുവ നടപ്പാക്കി. എന്നാൽ എല്ലാ രാജ്യങ്ങൾക്കും തീരുവ ഒരേ ക്രമത്തിലായ സാഹചര്യത്തിൽ മാറ്റങ്ങൾ വിലയിരുത്തിക്കൊണ്ടാകും ഭാവിചർച്ചകൾ.