ബന്ധം ശക്തമാക്കും: ഇന്ത്യയിലേക്ക് ഇസ്രയേല്‍ വ്യവസായ മന്ത്രി

200 ദശലക്ഷം ഡോളറിന്റെ വ്യാപാര ബന്ധമായിരുന്നു അക്കാലത്തെങ്കില്‍ 2022-23ലേക്ക് എത്തുമ്പോഴത് 10.77 ബില്യണ്‍ ഡോളര്‍ ആയിട്ടാണ് വര്‍ധിച്ചത്. അത്രവലിയ ഉഭയകക്ഷി ബന്ധമാണ് ഇസ്രയേലുമായി ഇന്ത്യക്കുള്ളത്.

author-image
Prana
New Update
itrade

itrade Photograph: (itrade)

ഇന്ത്യയുമായി വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇസ്രയേല്‍; ഇസ്രയേല്‍ സാമ്പത്തിക വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേൃത്വത്തിലുള്ള ബിസിനസ് സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 1992ലാണ് ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിക്കുന്നത്. 200 ദശലക്ഷം ഡോളറിന്റെ വ്യാപാര ബന്ധമായിരുന്നു അക്കാലത്തെങ്കില്‍ 2022-23ലേക്ക് എത്തുമ്പോഴത് 10.77 ബില്യണ്‍ ഡോളര്‍ ആയിട്ടാണ് വര്‍ധിച്ചത്. അത്രവലിയ ഉഭയകക്ഷി ബന്ധമാണ് ഇസ്രയേലുമായി ഇന്ത്യക്കുള്ളത്. പ്രധാനമായും പ്രതിരോധം, സുരക്ഷ, നവീകരണം, കൃഷി, ജലം എന്നിവയില്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും ബര്‍കത്ത് കൂടിക്കാഴ്ച നടത്തും. ഇസ്രയേലില്‍ നിന്നുള്ള എക്കാലത്തെയും വലിയ മള്‍ട്ടി സെക്ടറല്‍ ലെവല്‍ ഡെലിഗേഷനാണിത്. ഇസ്രയേല്‍ സാമ്പത്തിക വ്യവസായ മന്ത്രാലയവും ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയവും ചേര്‍ന്നാണ് സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. രണ്ട് ദിവസത്തെ പരിപാടിയില്‍ ബിസിനസ് ഫോറം,ഇന്ത്യന്‍ കമ്പനികളുമായുള്ള മീറ്റിംഗുകള്‍,ഇന്‍വെസ്റ്റ് ഇന്ത്യയുടെ ഒരു സെഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന എനര്‍ജി വീക്കില്‍ ഇസ്രയേല്‍ പ്രതിനിധികളും പങ്കെടുക്കും.

 

israel