ഹിന്ദുപെൺകുട്ടി മുസ്ലിം പുരുഷനെ വിവാഹംകഴിച്ചാൽ ദേശീയഘടന തകരുമോ? ചോദ്യവുമായി സുപ്രീം കോടതി

ഹിന്ദു പെൺകുട്ടി മുസ്ലിം  പുരുഷനെ വിവാഹം കഴിച്ചാൽ ദേശീയഘടന തകരുമോയെന്ന് സുപ്രീംകോടതി. യാദവ് ജി കീ ലൗ സ്‌റ്റോറി എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ചോദ്യം.

author-image
Devina
New Update
suprem

ന്യൂഡൽഹി: ഹിന്ദു പെൺകുട്ടി മുസ്ലിം  പുരുഷനെ വിവാഹം കഴിച്ചാൽ ദേശീയഘടന തകരുമോയെന്ന് സുപ്രീംകോടതി.

യാദവ് ജി കീ ലൗ സ്‌റ്റോറി എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ചോദ്യം. യാദവസമുദായത്തെ അധിക്ഷേപിക്കുന്നതാണ് സിനിമയുടെ പേരെന്നു കാട്ടി വിശ്വ യാദവ പരിഷത് നൽകിയ ഹർജിയാണ് തള്ളിയത്.

സിനിമയുടെ പേര് യാദവസമുദായത്തെ ഏതെങ്കിലും തരത്തിൽ മോശമാക്കുന്നതല്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.

സിനിമയിൽ ഹിന്ദു പെൺകുട്ടി മുസ്‌ളിം പുരുഷനെയാണ് വിവാഹം കഴിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അതുകൊണ്ട് ദേശീയഘടന തകരുമോയെന്ന്  ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.