/kalakaumudi/media/media_files/2025/12/18/thajma-2025-12-18-12-31-36.jpg)
ലഖ്‌നൗ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന നിലയില്‍ ശൈത്യകാലം അതികഠിനമാകുന്നു .
കടുത്ത മൂടല്‍മഞ്ഞും പുകയും ശക്തമായതോടെ ഉത്തർപ്രദേശിൽ ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ താറുമാറായി.
കാണ്‍പൂരിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. പലയിടങ്ങളിലും നൂറ് മീറ്ററില്‍ താഴെയാണ് കാഴ്ചാപരിധി.
കടുത്ത മൂടല്‍ മഞ്ഞ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. പ്രയാഗ് രാജ്, ഗൊരഖ്പൂര്‍ നഗരങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലും പുകമഞ്ഞില്‍ മൂടിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് മണിയോടെ താജ്മഹല്‍ മൂടല്‍മഞ്ഞ് മാറി കാണാനാവുന്ന നിലയില്‍ എത്തിയിരുന്നു.
എന്നാല്‍ വ്യാഴാഴ്ച പതിനൊന്ന് മണിയായിട്ടും താജ്മഹല്‍ ദൃശ്യമായിട്ടില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച റിപ്പോര്‍ട്ട് പറയുന്നു.
മൂടല്‍ മഞ്ഞ് സംസ്ഥാനത്തെ അന്തീരക്ഷ വായുവിന്റെ നിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മീററ്റിലും അയോധ്യയിലും മൂടല്‍മഞ്ഞിന്റെ തോത് കുറഞ്ഞിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
