ട്രെയിന്‍ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലില്‍ നൂഡില്‍സ് പാചകം; യുവതിക്കെതിരെ നടപടി

വിഡിയോ പുറത്തുവിട്ടയാള്‍ക്കെതിരെയും നടപടിയെടുക്കുമെന്നു മധ്യറെയില്‍വേ അറിയിച്ചു. സുരക്ഷാനടപടികള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയ അധികൃതര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീപിടിത്തത്തിനു കാരണമാകുമെന്നും പറഞ്ഞു

author-image
Biju
New Update
kettle

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലില്‍ നൂഡില്‍സ് പാചകം ചെയ്ത യുവതിക്കെതിരെയും വിഡിയോ പുറത്തുവിട്ടയാള്‍ക്കെതിരെയും നടപടിയെടുക്കുമെന്നു മധ്യറെയില്‍വേ അറിയിച്ചു. സുരക്ഷാനടപടികള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയ അധികൃതര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീപിടിത്തത്തിനു കാരണമാകുമെന്നും പറഞ്ഞു.

ട്രെയിനിലെ എസി കോച്ചില്‍ യാത്ര ചെയ്യവെ യുവതി നൂഡില്‍സ് തയാറാക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മറാഠിയില്‍ സംസാരിച്ചിരുന്ന, മഹാരാഷ്ട്ര സ്വദേശിനിയുടെ പേരോ മറ്റു വിവരങ്ങളോ അധികൃതര്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ലാപ്‌ടോപ്പുകള്‍ വരെ ചാര്‍ജ് ചെയ്യാന്‍ പറ്റുന്നതാണു ട്രെയിനിലെ സോക്കറ്റുകള്‍ എന്നും അപ്പോള്‍ എങ്ങനെയാണ് ഇലക്ട്രിക് കെറ്റില്‍ അപകടമുണ്ടാക്കുകയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.