ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ യുവതി മരിച്ച നിലയില്‍

ക്വാലാലമ്പൂരില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് ജീവനക്കാര്‍ യുവതിയെ ശ്രദ്ധിച്ചത്.

author-image
Prana
New Update
flight

മലേഷ്യയില്‍ നിന്നെത്തിയ വിമാനത്തില്‍ 37 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ക്വാലാലമ്പൂരില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം.
വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ശേഷമാണ് ജീവനക്കാര്‍ യുവതിയെ ശ്രദ്ധിച്ചത്. അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടര്‍മാരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം മരണ കാരണമായെന്നാണ് ഡോക്ടര്‍മാരുടെയും അനുമാനം. മൃതദേഹം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലക്കാരിയാണ് മരിച്ച യുവതിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

 

found dead flight CHENNAI woman