ചെന്നൈയിൽ  അഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 50 വയസുകാരി അറസ്റ്റിൽ

പ്രദേശത്തെ ഹയർസെക്കൻഡറി സ്കൂളിൽ എജ്യുക്കേഷൻ കോർഡിനേറ്ററാണ് അറസ്റ്റിലായ സ്ത്രീ

author-image
Greeshma Rakesh
New Update
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: തമിഴ്‌നാട്ടിൽ അഞ്ചു വയസ്സുള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 50കാരി അറസ്റ്റിൽ.തഞ്ചാവൂരിലാണ് സംഭവം.ചൊവ്വാഴ്ച വൈകുന്നേരമാണ് 50കാരി അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ഹയർസെക്കൻഡറി സ്കൂളിൽ എജ്യുക്കേഷൻ കോർഡിനേറ്ററാണ് അറസ്റ്റിലായ ഇവർ. 

ഇതേ സ്കൂളിലെ നഴ്സറി സെക്ഷനിൽ പഠിക്കുന്ന ബാലനെ ഇവർ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. സംഭവം ബാലൻ ഇതേ സ്കൂളിൽ പഠിക്കുന്ന തൻറെ ജ്യേഷ്ഠനോട് പറയുകയായിരുന്നു. കുട്ടി വിഷയം രക്ഷിതാക്കളെയും അറിയിച്ചു. അവർ ഉടൻ കുംഭകോണം ആൾ വുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നാണ് 50കാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Crime sexually assaulted tamilnadu news