ഗർഭിണിക്ക് ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു,  പിന്നാലെ ഗേറ്റിന് മുന്നിൽ പ്രസവം; സംഭവത്തിൽ 3 ഡോക്ടർമാരെ പിരിച്ചുവിട്ടു

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഗർഭിണിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. യുവതി ആംബുലൻസ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും അധികൃതർ നിഷേധിച്ചു .

author-image
Rajesh T L
New Update
pregnant

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ജയ്പുർ:  സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ആശുപത്രി കവാടത്തിൽ പ്രസവിച്ച സംഭവത്തിൽ  മൂന്നു ഡോക്ടർമാരെ പിരിച്ചു വിട്ട്  രാജസ്ഥാൻ സർക്കാർ. ഗുരുതരമായ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ്  ഡോക്ടർമാർക്കെതിരെ സർക്കാർ നടപടിയെടുത്തത്.  

ജയ്പുർ കാൺവടിയ ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഗർഭിണിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. യുവതി ആംബുലൻസ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും അധികൃതർ നിഷേധിച്ചു . സഹായിക്കാൻ ആശുപത്രി ജീവനക്കാർപോലും തയാറായില്ലെന്നാണു വിവരം. തുടർന്ന് ഗേറ്റുവരെ നടന്നു . അപ്പോഴേക്കും പ്രസവവേദന മൂർച്ഛിച്ച ഇവർ ഗേറ്റിനടുത്ത് വെച്ച് പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വകുപ്പ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി അഡിഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിങ് അറിയിച്ചു. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുതര അശ്രദ്ധ കണ്ടെത്തിയ കുസും സെയ്നി, നേഹ രജാവത്, മനോജ് എന്നീ മൂന്നു ഡോക്ടർമാരെ പിരിച്ചുവിട്ടു. കൺവടിയ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്ര സിങ് തൻവാന് സംഭവത്തിൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.

Rajasthan Jaipur pregnant woman