/kalakaumudi/media/media_files/9B6Srj4h8gID04iZA8G1.jpeg)
പുണെ: കുട്ടുകാരുമൊത്തുള്ള മൊത്തുള്ള ട്രക്കിങ്ങിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി . പുണെ സ്വദേശിയായ 29-കാരിയാണ് അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് വിനോദസഞ്ചാരികൾക്കായി പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു.
ദോസ്ഘർ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി തെന്നി വീണത്. യുവതിയുടെ കരച്ചിൽ കേട്ട ഹോം ഗാർഡും യുവതിക്കൊപ്പം ട്രക്കിങ്ങിനെത്തിയവരും ചേർന്നാണ് യുവതിയെ രക്ഷിച്ചത്. അഞ്ച് പുരുഷന്മാരും മൂന്ന് യുവതികളുമടങ്ങിയ സംഘമായിരുന്നു ട്രക്കിങ്ങിനെത്തിയത്.
യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിൽ വീണ് ട്രാവൽ വ്ലോഗർ ആൻവി കാംദാർ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. ചാർട്ടേഡ് അക്കൌണ്ടന്റ് ആയ ആൻവി സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ട്രക്കിങ്ങിന് എത്തിയത്. റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.