/kalakaumudi/media/media_files/2026/02/03/vanitha-2026-02-03-14-47-33.jpg)
വഡോദര: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്‌സിന്റെ എതിരാളിയെ ഇന്നറിയാം.
ടൂർണമെന്റിലെ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും സീസണിലെ എലിമിനേറ്ററിൽ പോരാട്ടത്തിൽ ഇന്ന് ഏറ്റുമുട്ടും.
ഡബ്‌ള്യുപിഎലിൽ കഴിഞ്ഞ 3 സീസണിലും ഫൈനലിൽ എത്തിയിട്ടും കിരീടം വഴുതുപ്പോയ ഡൽഹി ക്യാപിറ്റൽസ്, ഇത്തവണ തലവര മാറ്റണമെന്ന ലക്ഷ്യത്തോടെ ഇറങ്ങുമ്പോൾ അവസാന ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈയെ തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗുജറാത്ത് തങ്ങളുടെ കന്നി പേ്‌ളഓഫ് മത്സരത്തിന് ഇറങ്ങുന്നത്.
മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്റ്റാറിലും തൽസമയം കാണാം. എന്നാൽ ബാറ്റിങ്ങിൽ ക്യാപ്റ്റൻജമീമ റോഡ്രീഗ്‌സും ഷഫാലി വർമ്മയും അവസരത്തിനൊത്ത് ഉയരാത്തതാണ് ടീമിന്റെ ആശങ്ക.
ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാമതുള്ള ന്യൂസിലൻഡ് താരം സോഫി ഡിവൈനാണ് ഗുജറാത്തിന്റെ കരുത്ത്.
ഓൾറൗണ്ട് മികവ് കാട്ടുന്ന ഡിവൈൻ 2 അർധ സെഞ്ചറിയും നേടിയിട്ടുണ്ട്. എലിമിനേറ്റർ ജേതാക്കൾ വ്യാഴാഴ്ച ഫൈനലിൽ ബംഗളൂരുവിനെ നേരിടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
