ട്രെയിനിൽ നിന്ന് തെറിച്ചു വീണ് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലത്തുനിന്ന് ആലുവയിലേക്ക് ബന്ധുവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന  ഇയാൾ ട്രെയിനിന്റെ വാതിൽക്കൽ ഇരിക്കുകയായിരുന്നു

author-image
Rajesh T L
Updated On
New Update
bachan

Bachan Singh

Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂർ: ട്രെയിനില്‍ നിന്നു വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി ബച്ചന്‍ സിങ്ങാണ് (31) മരിച്ചത്. പൂനയില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന്  ഇയാൾ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മുള്ളൂര്‍ക്കര സ്റ്റേഷനുസമീപം തെറിച്ചുവീണത്.

ഒറ്റപ്പാലത്തുനിന്ന് ആലുവയിലേക്ക് ബന്ധുവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന  ഇയാൾ ട്രെയിനിന്റെ വാതിൽക്കൽ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് പുറത്തേക്ക് തെറിച്ചുവീണതെന്നാണ് വിവരം. ഒപ്പമുണ്ടായിക്കുന്ന ബന്ധു തൃശ്ശൂരില്‍ ഇറങ്ങി റെയില്‍വെ സേനയെ അപകടവിവരം അറിയിക്കുകയായിരുന്നു.

thrissur train accident