/kalakaumudi/media/media_files/oQ8Iu2nGJ5nJkxI7rCoX.jpg)
പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. ജസ്റ്റീസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അതേസമയം കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന യെദിയൂരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതിയില്‍ കേസില്‍ വീണ്ടും വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കാണാനെത്തിയ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിച്ചുവെന്നാണ് യെദിയൂരപ്പയ്‌ക്കെതിരായ കേസ്.